'ദേശീയ താരമാണെന്ന് മറക്കരുത്'; ലോകകപ്പ് ആഘോഷ വേദിയിൽ ഒരുമിച്ച് കിടന്ന് ചുംബിച്ചും കെട്ടിപ്പിടിച്ചും ഹാർദികും മഹികയും
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കിവികളെ 96റൺസിന് തോൽപ്പിച്ചാണ് സൂര്യകുമാർ യാദവും സംഘവും ഇത്തവണ ട്വന്റി-20 ലോകകപ്പിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടുന്ന ആദ്യ ടീം, കപ്പ് നേടുന്ന ആദ്യത്തെ ആതിഥേയർ എന്നിങ്ങനെയുള്ള ചരിത്ര നേട്ടവും ഇത്തവണത്തെ ലോകകപ്പിലെ സവിശേഷതകളാണ്. ടൂർണമെന്റിലെ പ്രധാന താരമായി മലയാളി താരം സഞ്ജു സാംസൺ മാറിയതും ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായി. കലാശപ്പോരിലെ വിജയാഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും ഒന്നിച്ചുള്ള പ്രണയാദുരമായ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മത്സരം കഴിഞ്ഞ ഉടൻ തന്നെ മഹിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി ഹാർദിക്കിനെ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ പതാക പുതച്ചുനിന്ന ഹാർദിക്കിനൊപ്പം മഹിക നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും റൊമാന്റിക് വീഡിയോയും ചർച്ചയാകുന്നത്.
മൈതാനത്തിന് നടുവിലെ പോഡിയത്തിൽ ഹാർദിക്കും മഹികയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട് .ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒന്നിച്ചുള്ള ആഘോഷത്തിന് ആരാധകർക്കിടയിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതൊക്കെ കുറച്ച് ഓവറെല്ലെ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ മറ്റു ചിലർ സൂപ്പർ താരത്തിനും കാമുകിക്കും പിന്തുണയുമായും രംഗത്തെത്തുന്നുണ്ട്.
ദേശീയ താരമെന്ന നിലയിൽ ദശലക്ഷക്കണക്കിന് കുട്ടികൾ മാതൃകയാക്കുന്ന ഹാർദിക് ഇത്തരം പൊതുവേദികളിൽ മാന്യത പുലർത്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നാണ് ഒരുവിഭാഗം എക്സിൽ കുറിച്ചത്. അതേസമയം, കഠിനമായ ടൂർണമെന്റിന് ശേഷമുള്ള വ്യക്തിപരമായ ആനന്ദ നിമിഷങ്ങളെ എന്തിനാണ് വിവാദമാക്കുന്നതെന്നാണ് ചില ആരാധകർ താരത്തെ പിന്തുണച്ചുകൊണ്ട് ചോദിച്ചത്.
ടീമിന്റെ വിജയത്തിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ ഹാർദിക് മഹികയെക്കുറിച്ച് വാചാലനാകുകയും ചെയ്യുന്നുണ്ട്. മഹിക തന്റെ ജീവിതത്തിലേക്ക് വന്ന ശേഷമാണ് കരിയറിൽ ഭാഗ്യം ഉണ്ടായതെന്ന് താരം പറഞ്ഞു. ലക്കി ചാം എന്നാണ് തന്റെ പ്രണയിനിയെ ഹാർദിക് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. ടൂർണമെന്റിലുടനീളം ഹാർദിക്കിന്റെ മകൻ അഗസ്ത്യയ്‌ക്കൊപ്പം ഗാലറിയിൽ മഹികയുടെ സാന്നിധ്യമുണ്ടായിരുന്നു.
What the hell is Hardik Pandya doing here? 😭 Looks like he was just left alone on the ground to get intimate with Mehieka last night 😂 pic.twitter.com/iNYPQEPlD8
— Kusha Sharma (@Kushacritic) March 9, 2026