ഗ്ലോക്കോമ വാരാചരണം
Wednesday 11 March 2026 12:41 AM IST
പത്തനംതിട്ട : ലോക ഗ്ലോക്കോമ വാരത്തിന്റെ ഭാഗമായി പത്തനംതിട്ട ഇസാറ കണ്ണാശുപത്രി സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. 14ന് സമാപിക്കും. ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആശുപത്രിയിൽ പ്രത്യേക 'ഗ്ലോക്കോമ കോർണർ' സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ ഗ്ലോക്കോമ പരിശോധന, കാഴ്ച പരിശോധന കണ്ണിന്റെ മർദ്ദം അളക്കൽ, ഡ്രൈ ഐ ടെസ്റ്റിംഗ്. സൗജന്യ പ്രഷർ പരിശോധനയ്ക്കായി 'ഗ്ലോക്കോമ പ്രഷർ കാർഡ്' വിതരണം ചെയ്യും. മെഡിക്കൽ ഡയറക്ടർ ഡോ.ഷൈൻ, റീജിയണൽ ഡയറക്ടർ ഉമേഷ്, പി ആർ ഓ അനിൽ, രാജേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.