ക്ലാസ്‌റൂം കെട്ടിടം ഉദ്ഘാടനം ചെയ്തു

Wednesday 11 March 2026 12:47 AM IST
റുസ കെട്ടിട ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി നിർവ്വഹിക്കുന്നു

മുക്കം: എം.എ.എം.ഒ കോളേജിൽ രാഷ്‌ട്രീയ ഉച്ഛതർ ശിക്ഷ അഭിയാൻ (റുസ 2.0) പദ്ധതിയുടെ ഭാഗമായി 86 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ക്ലാസ്‌റൂം കെട്ടിടം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, വാർഡ് കൗൺസിലർ ലീല പുൽപറമ്പിൽ, മുക്കം മുസ്ലിം ഓർഫനേജ് സി.ഇ.ഒ വി. അബ്ദുള്ളകോയ ഹാജി, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഇ. കെ. സാജിദ്, നടുക്കണ്ടി അബൂബക്കർ, കെ. എച്ച്. ഷുക്കൂർ, ഒ. എം. അബ്ദു റഹിമാൻ, കെ. എം. ഷാഫി, ബഷീർ തട്ടാഞ്ചേരി, മുഹമ്മദ്‌ യാസീൻ എന്നിവർ പ്രസംഗിച്ചു.