ബി.ജെ.പി എം.എൽ.എ ഓഫീസ് മാർച്ച്

Wednesday 11 March 2026 12:57 AM IST
പടം: ഇ.കെ.വിജയൻ എം.എൽ.എ യുടെ കല്ലാച്ചിയിലെ ഓഫിസിലേക്ക് ബി.ജെ.പി. നടത്തിയ മാർച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നാദാപുരം മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെ ഇ.കെ വിജയൻ എം.എൽ.എയുടെ കല്ലാച്ചിയിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ദേശീയ നിർവാഹക സമിതി അംഗം കെ.പി ശ്രീശൻ ഉദ്ഘാടനം ചെയ്തു. കല്ലാച്ചി പോസ്റ്റോഫീസിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിനടുത്ത് നാദാപുരം പൊലീസ് തടഞ്ഞു. എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി മുഖ്യ പ്രഭാഷണം നടത്തി. സി.പി വിപിൻ ചന്ദ്രൻ, മനു മോഹൻ.എം.പി, അമൽ രാജ്, എം.സി അനീഷ്, രവി വെള്ളൂർ, കെ.പി. സുനിൽകുമാർ, പി. പി ഇന്ദിര, വി. പി പവിത്രൻ, എൻ. കെ.അഖിൽ, വി.കെ. ശ്രീജിത്ത്. കെ.ടി കെ ചന്ദ്രൻ, പി. മധു പ്രസാദ് എന്നിവർ പ്രസംഗിച്ചു.