ക്വിസ് മത്സരം സംഘടിപ്പിച്ചു​ 

Wednesday 11 March 2026 12:37 AM IST
​പടം:നീതിസാരം​:കോളേജ് വിദ്യാർത്ഥികൾക്കായി നിയമ സാക്ഷരതാ ജില്ലാ തല ക്വിസ് മത്സരം ഫാറുഖ് ട്രെയ്നിംഗ് കോളേ​ജിൽ ​ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. എൻ. ബൈജു ഉദ്ഘാടനം​ ​ചെയ്യുന്നു

രാമനാട്ടുകര: ലോക സാമൂഹിക ദിനത്തോടനുബന്ധിച്ച് ​ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോഴിക്കോട് ഡിവിഷൻ, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് സെൽ, ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി “നീതിസാരം” ജില്ലാതല നിയമ സാക്ഷരത ക്വിസ് മത്സരം ഫാറൂഖ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ചു. അസി.എക്സൈസ് കമ്മിഷണർ ആർ. എൻ. ബൈജു ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. വി. വിജയകുമാർ മുഖ്യാതിഥിയായി. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മുഹമ്മദ് സലീം അ​ദ്ധ്യക്ഷത വഹി​ച്ചു .ജിതേഷ് ടി. വി, ജലാലുദ്ദീൻ എൻ, ടി. എം. ശ്രീനിവാസൻ, ഫസീൽ അഹമ്മദ്, ബിനീഷ് കുമാർ ബി. എസ്, ഡോ. സി. നൗഫൽ ,പ്രൊഫ. ആയിഷ സന, അലീന ദീപ ഷാജി , ഷിയാദ് ഹസൻ എന്നിവർ പ്രസംഗിച്ചു.