സൗജന്യ മെഡിക്കൽ ക്യാമ്പ്
Wednesday 11 March 2026 12:07 AM IST
പരപ്പനങ്ങാടി : ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് സെന്റർ പരപ്പനങ്ങാടിയും ഇമ്പിച്ചി ബാവ സഹകരണ ഹോസ്പിറ്റലും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ജാസ്സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്‌കൂൾ വിദ്യാർത്ഥി വി.ജെ.വൈശാഖ് ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് സെന്റർ പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്യൻ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സിന്ധുരാജ്, ഇമ്പിച്ചിബാവ, സഹകരണ ആശുപത്രി പ്രതിനിധി ഡോ. റയീസ്, ഗവ. മോഡൽ ലാബ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.പി.സൗമ്യ , സാഹിർ,ട്രെയിനിംഗ് സെന്റർ കോഓർഡിനേറ്റർ ടി.ജിഷ, അദ്ധ്യാപിക കെ. കെ. ഷബീബ പ്രസംഗിച്ചു.