വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു.
Wednesday 11 March 2026 12:11 AM IST
താനൂർ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ താനൂർ പൊലീസ് സ്റ്റേഷൻ സബ് ഡിവിഷന്റെ നേതൃത്വത്തിൽ വനിതകളുടെ കൂട്ടനടത്തം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ നസ്ലാ ബഷീർ ഫ്ളാഗ് ഓഫ് ചെയ്തു. താനൂർ ഡിവൈ. എസ്.പി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നിർഭയ നിശ പ്രൊജക്ടിന്റെ ഭാഗമായി നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. എ.എസ്.ഐ സലേഷ് സ്വാഗതം പറഞ്ഞു. താനൂർ സബ് ഇൻസ്‌പെക്ടർ എൻ.ആർ. സുജിത്, നഗരസഭ കൗൺസിലർമാരായ സുഹറ അഷറഫ് , മുഹ്സിന കാസിം , ജാസ്മിൻ ഖാദർ , നസീറ ഷറഫുദ്ധീൻ എ.എസ്.ഐമാരായ സീമ , ഇന്ദലേഖ, ശ്രീജ , രമ്യ തുടങ്ങിയവർ സംസാരിച്ചു..