റിപ്പബ്ലിക് സദസ്സ്

Wednesday 11 March 2026 12:29 AM IST
D

വള്ളിക്കുന്ന് : ഒലിപ്രംകടവ് തിരുത്തി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് നടത്തി. വായനശാലാ സമിതി കൺവീനർ കെ.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.വായനശാല മുൻ പ്രസിഡന്റ് ടി.എൻ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് സദസ്സിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി കൃഷ്ണാനന്ദൻ ചാമപ്പറമ്പിൽ (റിട്ട. പ്രിൻസിപ്പൽ, സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്) പ്രസംഗിച്ചു. കെ. ശശിധരൻ, എസ്.അനില (റിട്ട. എച്ച്.എം), കെ.വി.ഷീജ, ടി. കേശവൻ, ഗീത, ഡോ. അഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു. ടി.പി. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.