വനിതാസംഗമം
Wednesday 11 March 2026 12:46 AM IST
പത്തനംതിട്ട : വനിതാദിനത്തോടനുബന്ധിച്ചു മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാസംഗമവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് ശ്രീവിദ്യ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണ ക്ലാസ് മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജി വിജയകുമാർ നയിച്ചു. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ബിന്ദു സാജൻ, ജില്ലാ വൈസ് പ്രസിഡന്റ് മണി വിജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ഹരികുമാർ, സതി മനോഹർ എന്നിവർ സംസാരിച്ചു.