യുദ്ധവിരുദ്ധ കൂട്ടായ്മ

Wednesday 11 March 2026 12:47 AM IST

തിരുവല്ല : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. പു ക സ മേഖല പ്രസിഡന്റ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി മാത്യു, ഏരിയാ പ്രസിഡന്റ് അഡ്വ.ടി.കെ.സുരേഷ് കുമാർ, ആലപ്പുഴ ജില്ലാ കമ്മിറ്റിഅംഗം പി.കെ.പീതാംബരൻ, ഒ.സി.രാജു, ഇ.ജി.ഹരികുമാർ, സോജിത് എസ്, വിനു വിജയ്, സാബു വർഗീസ്, വത്സല ഗോപാലകൃഷ്ണൻ, സന്ധ്യ കെ.പിള്ള, രെഞ്ജുമോൾ, എം.ജി.വർഗീസ്, ടി.കെ.രാജൻ, ഷാജി എം.ജി, ലീലാമ്മ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.