കൗമുദി ടി.വി എം.എസ്.എം.ഇ കോൺക്ളേവ് ഇന്ന്

Wednesday 11 March 2026 2:08 AM IST

കൊച്ചി: കൗമുദി ടി.വിയും സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസും ചേർന്ന് സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ കോൺക്ളേവ് ഇന്ന് വൈകിട്ട് 5ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ബിസിനസ് എഡിറ്റർ ബി. സുനേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും കൗമുദി ടി.വി. ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഷൈൻ സഖറിയ നന്ദിയും പറയും.

വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും. 'കേരളം: വ്യവസായ നേട്ടത്തിന്റെ അഞ്ചു വർഷങ്ങൾ" എന്ന വിഷയത്തിൽ മന്ത്രി പി. രാജീവ് പ്രഭാഷണം നടത്തും. തുടർന്ന് സുസ്ഥിര വികസനത്തിൽ എം.എസ്.എം.ഇ വഹിക്കുന്ന പങ്കിനെക്കുറിച്ച് നടക്കുന്ന പാനൽ ചർച്ചയിൽ വിവേക് കൃഷ്ണ ഗോവിന്ദ്, എ. നിസാറുദ്ദീൻ, ഷാജു റാഫേൽ, പി. സ്വപ്ന എന്നിവർ പങ്കെടുക്കും. ഡെൻസിൽ ആന്റണി മോഡറേറ്ററാകും. കിഫ്ബി, ഐ.എസ്.എസ്.ഡി, വിമുക്തി, ട്രെൻഡ്സ് എന്നിവരാണ് പരിപാടിയുടെ അസോസിയേറ്റ് സ്പോൺസർമാർ.