പി.വി ശ്രീകാന്ത് മണപ്പുറം ഫിനാൻസ് ഓപ്പറേഷൻസ് മേധാവി
Wednesday 11 March 2026 12:49 AM IST
കൊച്ചി: മണപ്പുറം ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് ആൻഡ് കസ്റ്റമർ എക്‌സ‌്‌പീരിയൻസ് വിഭാഗം മേധാവിയായി പി.വി ശ്രീകാന്തിനെ നിയമിച്ചു. ഗ്രൂപ്പിന്റെ പ്രവർത്തന കാര്യക്ഷമതയും ഇടപാടുകാരുമായുള്ള ബന്ധവും ഫലപ്രദമാക്കാൻ ശ്രീകാന്തിന്റെ നിയമനം സഹായിക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മെച്ചപ്പെടുത്താനും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. 22 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ശ്രീകാന്ത് ഇടപാടുകാർക്ക് അനുയോജ്യമായ സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിൽ വിദഗ്ദ്ധനാണ്.ബജാജ് ഫിനാൻസിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ധനകാര്യ സേവന മേഖലയിലും മികച്ച പരിചയ സമ്പത്തുള്ള ശ്രീജിത്തിന്റെ സേവനം ഗ്രൂപ്പിന് മുതൽക്കൂട്ടാകുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി നന്ദകുമാർ പറഞ്ഞു.