ചൈനീസ് നിക്ഷേപകർക്ക് ഇളവ്
Wednesday 11 March 2026 12:50 AM IST
കൊച്ചി: ചൈനയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ നയങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാണ് കേന്ദ്ര മന്ത്രിസഭ ഇന്നലെ തീരുമാനിച്ചത്. ഇതിനായി 2020ലെ പ്രെസ് നോട്ട് 3ൽ മാറ്റം വരുത്തും. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഗൽവാൻ താഴ്‌വരയിൽ 2020ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഈ നിയമം നടപ്പാക്കിയത്. ഇതോടെ ചൈനയിൽ നിന്നുള്ള നിക്ഷേപത്തിൽ ഗണ്യമായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 14.5 ശതമാനം ഇടിവ് നേരിട്ടിരുന്നു.