അർഷ്ദീപിന് പിഴ
Wednesday 11 March 2026 2:50 AM IST
അഹമ്മദാബാദ് : ട്വന്റി-20 ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ കിവീസ് ബാറ്റർ ഡാരിൽ മിച്ചലിന് നേർക്ക് പന്ത് വലിച്ചെറിഞ്ഞതിന് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ മാച്ച് ഫീയുടെ 15 ശതമാനം പിഴ വിധിച്ചു. ഒരു ഡീമെരിറ്റ് പോയിന്റും നൽകിയിട്ടുണ്ട്.
ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ 11–ാം ഓവറിൽ മിച്ചൽ പ്രതിരോധിച്ച പന്ത് പിടിച്ചെടുത്ത് അർഷദീപ് ബാറ്റിംഗ് എൻഡിലേക്ക് എറിയുകയായിരുന്നു. ഇത് മിച്ചലിന്റെ കാലിലാണ് കൊണ്ടത്. ഇതോടെ മിച്ചൽ കുപിതനായെങ്കിലും അർഷ്ദീപ് അത് ശ്രദ്ധിക്കാതെ അടുത്ത പന്തെറിയാനായി മടങ്ങി. മിച്ചൽ അമ്പയറോട് പരാതിപ്പെട്ടതോടെ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ഇടപെട്ടു. മിച്ചലിനോട് സംസാരിച്ച സൂര്യ അർഷ്ദീപിനോട് മാപ്പു പറയാൻ ആവശ്യപ്പെട്ടു. അർഷ്ദീപ് അതനുസരിക്കുകയും ചെയ്തു.