കേരള ബാങ്ക് വനിതാ സംരംഭകരെ ആദരിച്ചു 

Wednesday 11 March 2026 12:52 AM IST

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭകർക്കുള്ള ആദരവും വായ്പാ വിതരണവും സംഘടിപ്പിച്ചു. കോഴിക്കോട് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബി. സുധ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എൽ.പി ബിനു അധ്യക്ഷത വഹിച്ചു. കേരള ബാങ്കിൽ നിന്നും വായ്പയെടുത്ത് മികച്ച വിജയം നേടിയ വനിതാ സംരംഭകരെ റീജിയണൽ ജനറൽ മാനേജർ എം.പി ഷിബു ആദരിച്ചു. സംരംഭകരായ ഡോ. വി വിദ്യാലക്ഷ്മി , സൻസി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ. രഞ്ജിനി, കെ. ഗീതാലക്ഷ്മി, എ.ജി.എം സി.ഇ. ഗീത എന്നിവർ സംസാരിച്ചു. സീനിയർ മാനേജർ ടി.കെ ജീഷ്മ സ്വാഗതവും മാനേജർ കെ.വി.എം സോണിയ നന്ദിയും പറഞ്ഞു.