സപര്യ പുരസ്‌കാരം അംബിക മോഹന്

Wednesday 11 March 2026 2:14 AM IST

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം നൽകുന്ന സപര്യ പുരസ്‌കാരത്തിന് കേരള നടനം കലാകാരിയും അദ്ധ്യാപികയുമായ അംബിക മോഹൻ അർഹയായി. 50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.ആർ. ചേമ്പറിൽ നടന്ന പത്ര സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു.പി.അലക്സ് ചെയർമാനും നടനഗ്രാമം സെക്രട്ടറി ശബ്ന ശ്രീദേവി ശശിധരൻ മെമ്പർ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഗോബ്രഗഡെ, മോഹിനിയാട്ടം നർത്തകി അശ്വതി നായർ, ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം ക്യൂറേറ്റർ ഡോ. എം. വേലായുധൻ നായർ, കേരള യൂണിവേഴ്സിറ്റി പെർഫോർമിംഗ് ആർട്സ് വകുപ്പിലെ മുൻ ഡയറക്ടർ ഡോ. രാജാ വാര്യർ, കുക്കു പരമേശ്വരൻ, സോന നായർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിർണയിച്ചത്.