ഡിഗ്രി വിദ്യാഭ്യാസവും സൗജന്യമാക്കും: മന്ത്രി

Wednesday 11 March 2026 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ ഡിഗ്രിതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയെന്നും അടുത്ത വർഷം മുതൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി ഡോ.ആർ.ബിന്ദു. വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഇത്രയും ഉയർന്ന തുക നൽകുന്ന മറ്റൊരു സ്‌കോളർഷിപ്പ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ല. സിവിൽ സർവീസ് പരീക്ഷയിൽ കേരള ടോപ്പറായ ശ്രീജ വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീർ അദ്ധ്യക്ഷനായി.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​:​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​താ​യി​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​മേ​ഖ​ല​യി​ൽ​ 2021​ൽ​ 30,907​ ​(55​%​)​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ്ര​വേ​ശ​നം​ ​നേ​ടി​യി​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​ത് 49,110​ ​(72​%​)​ ​ആ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​ഈ​ ​വ​ർ​ഷം​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സി​ന് 1,59,550​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​വേ​ശ​നം​ ​നേ​ടി.​ 2024​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മാ​ത്രം​ 2,37,986​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​ദ്യ​വ​ർ​ഷ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യി​രു​ന്നു.​ ​ഈ​ ​വ​ർ​ഷം​ ​അ​ത് 241638​ ​ആ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​ക​ഴി​ഞ്ഞ​ 5​ ​വ​ർ​ഷം​ 837​ ​പു​തി​യ​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​മാ​ത്രം​ ​പു​തു​താ​യി​ ​ആ​രം​ഭി​ച്ചു.​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷം​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്,​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​മാ​ത്രം​ ​ഒ​രു​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​സീ​റ്റ് ​വ​ർ​ദ്ധി​ച്ചു.