നിരുപാധികം മാപ്പുപറഞ്ഞ് എൻ.സി.ഇ.ആർ.ടി

Wednesday 11 March 2026 12:00 AM IST

ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന വിവാദ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകം പൂർണമായും പിൻവലിച്ചതായും, വിപണിയിൽ ലഭ്യമല്ലെന്ന് ഉറപ്പാക്കിയതായും എൻ.സി.ഇ.ആർ.ടി വ്യക്തമാക്കി. വിഷയത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ, മെം‌ബർമാർ എന്നിവർ നിരുപാധികം പരസ്യമായി മാപ്പുപറഞ്ഞ് ഇന്നലെ വാർത്താക്കുറിപ്പിറക്കി. സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണിത്. കഴിഞ്ഞ ഫെബ്രുവരി 26ന് വിവാദ പാഠപുസ്‌തകം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി നിരോധിച്ചിരുന്നു.

നൈ​പു​ണ്യ​ ​വി​ക​സന പ്ലാ​റ്റ്‌​ഫോ​മു​മാ​യി ത്രെ​സ്റ്റ് ​അ​ക്കാ​ഡ​മി

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​രീ​തി​യി​ൽ​ ​എ​ൻ​ജി​നി​യ​ർ​മാ​രെ​യും​ ​ടെ​ക്നീ​ഷ്യ​ന്മാ​രെ​യും​ ​പ​രി​ശീ​ലി​പ്പി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​ഡീ​പ്-​ടെ​ക് ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​പ്ലാ​റ്റ്‌​ഫോ​മു​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ത്രെ​സ്റ്റ് ​റി​സ​ർ​ച്ച് ​പാ​ർ​ക്ക്.​ ​അ​ഡ്വാ​ൻ​സ്ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഇ​ല​ക്ട്രി​ക് ​മൊ​ബി​ലി​റ്റി​ ​മേ​ഖ​ല​ക​ളി​ൽ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ഡി​സൈ​ൻ,​ ​സി​മു​ലേ​ഷ​ൻ,​ ​വാ​ലി​ഡേ​ഷ​ൻ,​ ​സി​സ്റ്റം​ ​ഇ​ന്റ​ഗ്രേ​ഷ​ൻ​ ​എ​ന്നി​വ​യി​ൽ​ ​പ്രാ​വീ​ണ്യ​മു​ള്ള​ ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​സൃ​ഷ്ടി​ച്ചെ​ടു​ക്കാ​നാ​ണ് ​ത്രെ​സ്റ്റ് ​അ​ക്കാ​ഡ​മി​യി​ൽ​ ​പ​രി​ശീ​ല​നം.​ ​നി​ർ​ദ്ദി​ഷ്ട​ ​കേ​ര​ള​ ​ഇ.​വി​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പാ​ർ​ക്കി​ന്റെ​ ​പ്ര​ധാ​ന​ ​തൊ​ഴി​ൽ​സേ​ന​ ​സ്രോ​ത​സാ​യി​ ​അ​ക്കാ​ഡ​മി​ ​മാ​റും.