സമരം തുടർന്ന് നഴ്സുമാർ

Wednesday 11 March 2026 12:32 AM IST
നഴ്സുമാർ

കോ​ഴി​ക്കോ​ട്:​ ​ന്യാ​യ​മാ​യ​ ​വേ​ത​ന​ ​വ​ർ​ദ്ധ​ന​ ​ആ​വ​ശ്യ​പ്പെ​ട്ട് ​യു​നൈ​റ്റ​ഡ് ​ന​ഴ്സ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​(​യു.​എ​ൻ.​എ​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ഴ്സു​മാ​ർ​ ​ക​ള​ക്‌​ട​റേ​റ്റി​നു​ ​മു​ൻ​പി​ൽ​ ​ന​ട​ത്തു​ന്ന​ ​സ​മ​രം​ ​മൂ​ന്നാം​ ​ദി​വ​സ​ത്തി​ലേ​ക്ക്.​ ​ഇ​ന്ന​ലെ​ ​അ​തി​രാ​വി​ലെ​ ​മു​ത​ൽ​ ​ക​ള​ക്‌​ട​റേ​റ്റ് ​ക​വാ​ട​ത്തി​ൽ​ ​ന​ഴ്സു​മാ​ർ​ ​കു​ത്തി​യി​രി​പ്പ് ​സ​മ​രം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ആ​യി​ര​ത്തി​ല​ധി​കം​ ​ന​ഴ്സു​മാ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ഒ​രു​ ​കൂ​ട്ടം​ ​ന​ഴ്സു​മാ​ർ​ ​അ​വ​രു​ടെ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​മു​ൻ​പി​ലും​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യെ​ന്ന് ​യു.​എ​ൻ.​എ​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​ജി​ഷ്ണു​ ​പ​റ​ഞ്ഞു.​ ​ ന​ഴ്സു​മാ​ർ​ ​സ​മ​ര​വു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ​ ​ജി​ല്ല​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ ​സ്തം​ഭി​ച്ചു.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ബാ​ധി​ക്കാ​ത്ത​ ​രീ​തി​യി​ലാ​ണ് ​പ്ര​തി​ഷേ​ധ​മെ​ങ്കി​ലും​ ​വാ​ർ​ഡ് ​ഡ്യൂ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​ന​ഴ്സു​മാ​ർ​ ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത് ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​സാ​ര​മാ​യി​ ​ബാ​ധി​ച്ചു.​ ​ശ​സ്ത്ര​ക്രി​യ​ക​ൾ,​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​തു​ട​ങ്ങി​യ​വ​ ​ത​ട​സ​പ്പെ​ട്ടു.​ ​ഇ​തോ​ടെ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ ​രോ​ഗി​ക​ളെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​കേ​ര​ള​ ​പ്രൈ​വ​റ്റ് ​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ക​ള​ക്ട​റു​ടെ​ ​അ​നു​മ​തി​ ​തേ​ടി.​ ​അ​തേ​സ​മ​യം സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ബേ​ബി​ ​മെ​മ്മോ​റി​യ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ ​​ ​ക​രാ​ർ​ ​ന​ഴ്‌​സു​മാ​രെ​ ​തി​രി​ച്ചെ​ടു​ക്കാൻ ധാരണയായെങ്കിലും ​​പി​ന്നീ​ട് ​മാ​നേ​ജ്‌​മെ​ന്റ് ​നിലപാട് മാറ്റി.