പെന്തക്കോസ്‌തിനെ ക്രൈസ്‌തവ സഭയായി അംഗീകരിക്കും

Wednesday 11 March 2026 2:37 AM IST

തിരുവനന്തപുരം: പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ തീരുമാനിച്ചു. പെന്തകോസ്‌ത്‌ ക്രൈസ്‌തവർ ഉൾപ്പെടെയുള്ള എസ്.സി.സി.സി, പരിവർത്തിത ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ബിശ്വനാഥ സിൻഹ, ടി.വി.അനുപമ, ജെറോമിക് ജോർജ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.