ഏലൂർ എൽ.പി. യു.പി സ്കൂളാകും

Wednesday 11 March 2026 2:42 AM IST

ക​ള​മ​ശേ​രി​:​ ​ഏ​ലൂ​ർ​ ​ഗ​വ.​ ​എ​ൽ.​പി.​ ​സ്കൂ​ളി​ൽ​ 6,​ 7​ ​ക്ലാ​സു​ക​ൾ​ ​പു​തു​താ​യി​ ​ആ​രം​ഭി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അ​നു​മ​തി​ ​ന​ൽ​കി.​ 2026​-​ 27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ആ​റാം​ ​ക്ലാ​സും​ 2027​-​ 28​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ഏ​ഴാം​ ​ക്ലാ​സും​ ​ആ​രം​ഭി​ക്കും.​ ​ഏ​ലൂ​ർ​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ഏ​ക​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​എ​ട്ടാം​ ​ക്ലാ​സ് ​മു​ത​ലാ​ണ് ​അ​ദ്ധ്യ​യ​നം​ ​തു​ട​ങ്ങു​ന്ന​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഗ​വ.​ ​എ​ൽ.​പി.​ ​സ്കൂ​ളി​ൽ​ 6,​ 7​ ​ക്ലാ​സു​ക​ൾ​ ​കൂ​ടി​ ​അ​ധി​ക​മാ​യി​ ​കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​എ​ന്നി​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​മേ​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​ശു​പാ​ർ​ശ​ ​ന​ൽ​കാ​ൻ​ ​ഹെ​ഡ്മി​സ്ട്ര​സു​മാ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.