ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം
കൊച്ചി: എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ സീന ഗോകുലൻ അദ്ധ്യക്ഷയായി. നഗരസഭാ വിദ്യാഭ്യാസകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിസ്മി ജെറാൾഡ്, കൗൺസിലർ വി.ആർ. സുധീർ, സ്കൂൾ പ്രിൻസിപ്പൽ പ്രശാന്ത് കുമാർ, ഹെഡ്മിസ്ട്രസ് ദുർഗ മേനോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനയദാസ്, പി.ടി.എ പ്രസിഡന്റ് ആർ. പ്രകാശ്, എസ്.എം.സി ചെയർമാൻ ടി.സി. രഞ്ജൻ, ഓ.എസ്.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.