കളിസ്ഥലം ഉദ്ഘാടനം: പ്രതിഷേധം രൂക്ഷം

Wednesday 11 March 2026 2:47 AM IST

കോ​ല​ഞ്ചേ​രി​:​ ​നി​ർ​മാ​ണം​ ​പൂ​ർ​ത്തി​യാ​കും​ ​മു​മ്പെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തു​ന്ന​തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​പു​ത്ത​ൻ​കു​രി​ശ് ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി.​ ​പു​ത്ത​ൻ​കു​രി​ശ് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ​കീ​ഴി​ലെ​ ​വ​ട​വു​കോ​ട് ​കാ​ള​വ​യ​ൽ​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മാ​ണ​മാ​ണ് ​പ​ണി​ ​പൂ​ർ​ത്തി​യാ​കും​ ​മു​മ്പെ​ ​പി.​വി.​ ​ശ്രീ​നി​ജി​ൻ​ ​എം.​എ​ൽ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങു​ന്ന​തെ​ന്ന് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​കേ​ര​ള​ ​സ്പോ​ർ​ട്സ് ​ഫൗ​ണ്ടേ​ഷ​ന് ​ക​ളി​സ്ഥ​ല​ ​നി​ർ​മ്മാ​ണ​ത്തി​ന് ​കൈ​മാ​റി​യ​ ​സ്ഥ​ലം​ ​പ​ണി​ ​പൂ​ർ​ത്തീ​ക​രി​ച്ച് ​പ​ഞ്ചാ​യ​ത്തി​ന് ​തി​രി​കെ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ക​രാ​ർ.​ ​എ​ന്നാ​ൽ​ ​നാ​ളി​തു​വ​രെ​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​ ​പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​പ​ണി​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​​ ​കാ​യി​ക​പ്രേ​മി​ക​ളോ​ടു​​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​മ​നോ​ജ് ​കാ​ര​ക്കാ​ട്ട് ​ആ​രോ​പി​ച്ചു.