ചാത്തന്നൂരിലെ ആർ.ഇ വാൾ: നടപടി വേണം
Wednesday 11 March 2026 12:27 AM IST
കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നിർമ്മിച്ച മൺമതിൽ പൊളിച്ച് പില്ലറിൽ ഉയരപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൺ ഫാറം ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ സത്വരമായി പരിശോധിക്കണമെന്നും രണ്ടുമാസത്തിനുള്ളിൽ പരിഹാരം ഉണ്ടാകണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ കെ.പി.സി.സി മുൻ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ജയചന്ദ്രൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകരായ ജിബു പി.തോമസ്, സ്നേഹ ബാബു, കെ. നൂപുര എന്നിവരും കേന്ദ്രസർക്കാരിനും ദേശീയപാത അതോറിട്ടിക്കും വേണ്ടി അഡ്വ. എൻ.ജെ. അശ്വിനും കോടതിയിൽ ഹാജരായി.