പട്ടികജാതി വകുപ്പും സർക്കാരും പരാജയം
Wednesday 11 March 2026 12:32 AM IST
കൊല്ലം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്തതിൽ പട്ടികജാതി വകുപ്പ് മന്ത്രിയും സർക്കാരും വൻ പരാജയമാണെന്ന് സംവരണ സംരക്ഷണ സേന സംസ്ഥാന ചെയർമാൻ ടി.കെ. ശിവൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയും വീടും തൊഴിലുമില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി കെ.എസ്. ബാബു, കല്ലട അനിൽകുമാർ, ഗോപി കാരേറ്റ്, അനൂപ് ഇടുക്കി, ആർ. ബാലചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.