108 ജീവനക്കാരുടെ ശമ്പളം മുടങ്ങരുത്

Wednesday 11 March 2026 1:41 AM IST

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ യഥാസമയം കമ്പനിക്ക് നൽകാത്തതു കൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം ലഭിക്കാൻ വൈകിയതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലൻസിന്റെ സേവനം ജനങ്ങൾ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സർക്കാർ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണം.