ഗുരുദേവ ജീവചരിത്രം ബംഗാളി പരിഭാഷ പ്രകാശനം

Wednesday 11 March 2026 1:56 AM IST

കോട്ടയം: അശോകൻ വേങ്ങശേരി കൃഷ്ണൻ രചിച്ച ശ്രീനാരായണ ഗുരു ദ പെർഫെക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര എന്ന ഗുരുദേവ ജീവചരിത്രത്തിന്റെ ബംഗാളി പരിഭാഷ 15ന് വൈകിട്ട് 4.30ന് കൊൽക്കത്ത എസ്.എൻ.എസ്.എസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ നിഖിൽ നിർമ്മൽ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.വി. നടേശൻ മുഖ്യാതിഥിയാകും. ഡോ.പാർത്ഥസാരഥി മുഖോപാദ്ധ്യായ, പ്രൊഫ.സുബദീപ് മുഖോപാദ്ധ്യായ എന്നിവർ പുസ്തക നിരൂപണം നടത്തും. ഗ്രന്ഥകർത്താവായ അശോകൻ വേങ്ങശേരി കൃഷ്ണൻ, ഡോ.സുമിത ഭാദുരി, ജയരാജ് ഭാരതി, പി.ആർ. ശ്രീകുമാർ, സംഘാടകനായ സുതൻ ഭാസ്‌കരൻ, ബാപി മജുംദാർ തുടങ്ങിയവർ പങ്കെടുക്കും. ആർ.കെ. പ്രസന്നൻ സ്വാഗതവും ആർ.യു. അജിത് കുമാർ നന്ദിയും പറയും. മറാത്തി, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജീവചരിത്രത്തിന്റെ പരിഭാഷകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡ, സംസ്‌കൃതം, മലയാളം പരിഭാഷകൾ ഈ വർഷം പ്രസിദ്ധീകരിക്കും.