കെ.എൻ.പണിക്കർക്ക് വിടചൊല്ലി കേരളം
Wednesday 11 March 2026 2:03 AM IST
തിരുവനന്തപുരം: ചരിത്രരചനയിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച കെ.എൻ.പണിക്കർ ഇനി ചരിത്രത്തിന്റെ ഭാഗം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. അന്ത്യാഭിവാദ്യമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരടക്കം അദ്ദേഹത്തിന്റെ വസതിയിലും തൈക്കാട് ശ്മശാനത്തിലുമെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, ഡോ.ആർ. ബിന്ദു, വി.എൻ.വാസവൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, പി.രാജീവ് തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വൈകിട്ട് 3.35ന് കവടിയാറിലെ വസതിയിൽ നിന്ന് വിലാപയാത്രയായി ശാന്തികവാടത്തിലെത്തിച്ചു. ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.