ട്രാൻസ്‌പ്ലാന്റ് മരുന്ന് വിലകുറച്ച് കിട്ടാൻ സീറോ പ്രോഫിറ്റ് കൗണ്ടർ
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള മരുന്നുകൾ ഏറ്റവും വിലക്കുറവിൽ കിട്ടാൻ സൗകര്യമൊരുങ്ങി. തിരഞ്ഞെടുത്ത 14കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന കാരുണ്യസ്‌പർശം സീറോപ്രോഫിറ്റ് കൗണ്ടറുകളിലാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹെൽത്ത്ഹബ്ബ്, സംയോജിത കാരുണ്യ ഫാർമസി കൗണ്ടർ, മൾട്ടിലെവൽ കാർ പാർക്കിംഗ്,ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.മെഡിക്കൽ കോളേജ് ആശുപത്രി തിരുവനന്തപുരം,ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളേജ് ആലപ്പുഴ, മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം, താലൂക്ക് ആശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളേജ് ആശുപത്രി തൃശ്ശൂർ, ജില്ലാ ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളേജ് പരിയാരം, ജനറൽ ആശുപത്രി കാസർകോട് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്.