പ്രവാസികൾക്കായുളള ആരോഗ്യ ഇൻഷ്വറൻസ്; രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
Wednesday 11 March 2026 2:24 AM IST
മലപ്പുറം: പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിക്കും ഇന്ന് തുടക്കമാകും. മലപ്പുറം നോർക്ക സെല്ലിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും അദ്ദേഹം നിർവ്വഹിക്കും.
ഏപ്രിൽ 12 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം.ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കാണ് പോളിസി കാലയളവ്. നോർക്ക കെയർ പദ്ധതി വിപുലീകരിക്കണമെന്നും എൻറോൾമെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുൾപ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ഒരു മാസം കൂടി അവസരമൊരുങ്ങുന്നത്.