പ്രതിഷേധ ധർണ
Wednesday 11 March 2026 3:20 PM IST
പള്ളുരുത്തി: നിർദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്ലിനെതിരെ വൈദ്യുത ജീവനക്കാരും ഓഫീസർമാരും പെൻഷൻകാരും തോപ്പുംപടിയിൽ പ്രകടനവും സെക്ഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണയും നടത്തി. പെൻഷണേഴ്സ് അസാേസിയേഷൻ ഡിവിഷൻ സെക്രട്ടറി ആൻസൽ സേവ്യർ അദ്ധ്യക്ഷനായ യോഗത്തിൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം ലീഷ് ഉദ്ഘാടനം ചെയ്തു. സുജിൽ, ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ യശ്പാൽ, തൻസീർ, വാസുദേവൻ കെ.വി എന്നിവർ സംസാരിച്ചു.