എ.എം.എ.ഐ ഏരിയ സമ്മേളനം

Thursday 12 March 2026 12:08 AM IST
പുറമേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

ചേലക്കാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) കുറ്റ്യാടി ഏരിയ സമ്മേളനം ചേലക്കാട് സ്പൈസ് ആൻഡ് ഗ്രിൽ ഹാളിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. അർഷാദ് വി.പി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുഗേഷ് കുമാർ, ഡോ.അനൂപ് പി.പി, ഡോ. പുഷ്പരാജൻ, ഡോ. അതുൽ എ.ജി, ഡോ. ദേവി മഞ്ജുള, ഡോ. തരുണിമ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ. അർഷാദ് വി.പി (പ്രസിഡന്റ്), ഡോ. ദേവി മഞ്ജുള (സെക്രട്ടറി), ഡോ. ഹരിപ്രിയ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ഡോ. രമേശൻ കെ.പി, ഡോ. തരുണിമ പി, ജോ. സെക്രട്ടറിമാരായി ഡോ. കാവ്യ രവീന്ദ്രൻ, ഡോ. മുഹമ്മദ് ജാസിൽ എന്നിവരെയും തെരഞ്ഞെടുത്തു.