കോൺഗ്രസ് പ്രതിഷേധ ധർണ
Thursday 12 March 2026 12:26 AM IST
മുക്കം: മുക്കം കുറ്റിപ്പാലയിലെ സംസ്ഥാന ഹൗസിംഗ് ബോർഡിന്റെ ഫ്ലാറ്റ് സമുച്ചയം പണിപൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കെ.പി.സി.സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷാബ് മുല്ലോളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കപ്പിയേടത്ത് ചന്ദ്രൻ, മധു, എം.കെ മമ്മദ്, ഷീല നെല്ലിക്കൽ ,മാമ്പറ്റ അബ്ദുള്ള ,ഒ.കെ ബൈജു ,ജുനൈദ് പാണ്ടികശാല, ലെറിൻ റാഹത്ത്, പ്രഭാകരൻ മുക്കം, ഗിരിജ, എം.കെ കണ്ണൻ, ബഷീർ തെച്ചിയാട് .കെ.സി മൂസ, ജിലിൻ ജോസ്, ഫർഹാൻ എന്നിവർ പ്രസംഗിച്ചു.