സാംസ്കാരിക സായാഹ്നം
Thursday 12 March 2026 12:36 AM IST
രാമനാട്ടുകര: വാഴയൂർ നാട്ടുറവ സാംസ്കാരിക സായാഹ്നവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി . കോഴിക്കോട് ആകാശവാണി ഡ്രാമ ആർട്ടിസ്റ്റും നാദം അക്കാഡമി ഫൈനാർട്സ് ട്രെയിനറുമായ സുന്ദർ രാജ് രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. നാട്ടുറവ പ്രസിഡന്റ് സുബീഷ് അദ്ധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി. കെ. സി അബ്ദുറഹിമാൻ, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമീനാകുമാരി , വിമല പാറകണ്ടത്തിൽ, പി. കെ ഉണ്ണിപ്പെരവൻ, മൂസഫൗലോദ്, ഷിജിൻ എ. പി, അബ്ദുള്ള, സുജിനി, സത്യനാഥ് രാമനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു. പാലം, ഇര തുടങ്ങിയ നാടകങ്ങളും കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി ടി. പി പ്രമീള സ്വാഗതവും എ. വി അനിൽകുമാർ നന്ദിയും പറഞ്ഞു.