അക്വഡേറ്റിന് ചോർച്ച; ദ്രവിച്ച് തൂണുകൾ അപകട ഭീതിയിൽ ജനം

Thursday 12 March 2026 12:41 AM IST
1.കുറ്റ്യാടി - മൂഴിക്കൽ അക്വഡേറ്റിൻ്റെ ചെക്കോട്ടി ബസാറിൽ റോഡിന് കുറുകുകയുള്ള ഭാഗം 2. അക്വഡേറ്റിൻ്റെ തൂണുകൾ സിമൻ് അടർന്ന് മാറിയ നിലയിൽ

വടകര: വടകര - പേരാമ്പ്ര സംസ്ഥാന പാതയ്ക്ക് മുകളിലൂടെ ചെക്കോട്ടി ബസാറിൽ റോഡിന് കുറുകെ കടന്നുപോകുന്ന കനാൽ അക്വഡേറ്റ് അപകടാവസ്ഥയിൽ. കനാൽ തുറന്നപ്പോൾ ഇതിൻ്റെ വിള്ളലിലൂടെ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. ചോർച്ച ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ശക്തമായ ചോർച്ച അനുഭവപ്പെടുന്നത് ഈ അടുത്ത കാലത്താണെന്ന് നാട്ടുകാർ പറയുന്നു. അക്വഡേറ്റിന് 45 വർഷത്തിലധികം പഴക്കമുണ്ട്. കുറ്റ്യാടി പുഴയിൽ നിന്ന് - മൂഴിക്കൽ വരെ നീളുന്ന അക്വഡേറ്റിൽ റോഡിന് കുറുകെയുളള ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടാവസ്ഥയുള്ളത്. ഇതിനെ താങ്ങിനിർത്തുന്ന തൂണുകൾക്കും ക്ഷയം സംഭവിച്ചിട്ടുണ്ട്. തൂണുകളിലും കോൺക്രീറ്റ് പൊളിഞ്ഞുവീണ് കമ്പി പുറത്തുകാണുന്ന രീതിയിലാണ്. ഇടതടവില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡിനു മുകളിൽ ഇത്രയും അപകടകരമായ അവസ്ഥയിലായിട്ടും അധികൃതർ അക്വഡേറ്റ് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർക്ക് പറയുന്നത്. കുറ്റ്യാടി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രോജക്ടിന് കീഴിലാണ് ഇതിൻറെ നവീകരണവും പുനർനിർമ്മിതിയുമെല്ലാം നടക്കേണ്ടത്. നേരിട്ടും അല്ലാതെയും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

"​ചെ​ക്കോ​ട്ടി​ ​ബ​സാ​റി​ലും​ ​കീ​ഴ​ൽ​ ​പ​ള്ളി​ ​ഭാ​ഗ​ത്തും​ ​അ​ക്വ​ഡേ​റ്റി​ന് ​ചോ​ർ​ച്ച​യു​ണ്ട്.​ ​എ​പ്പോ​ഴും​ ​അ​പ​ക​ടാ​വ​സ്ഥ​ ​ഉ​ണ്ട്.​ ​ക​ള​ക്ട​ർ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ക്കെ​ല്ലാം​ ​മാ​സ് ​പെ​റ്റി​ഷ​ന​ട​ക്കം​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​അ​പ​ക​ടം​ ​സം​ഭ​വി​ക്കു​ന്ന​ത് ​വ​രെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​ഉ​ചി​ത​മ​ല്ല​"​ ‌ സി.​പി.​ബി​ജു​ ​പ്ര​സാ​ദ്,​ ​വി​ല്ല്യാ​പ്പ​ള്ളി​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ്

"​ ​ചെ​ക്കോ​ട്ടി​ ​ബ​സാ​റി​ൽ​ ​അ​ക്വ​ഡേ​റ്റി​ന് ​ചോ​ർ​ച്ച​ ​വ​ർ​ദ്ധി​ക്കു​ന്നു​ണ്ട്.​ ​അ​പ​ക​ടാ​വ​സ്ഥ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഉ​ട​ൻ​ ​പ​രി​ഹാ​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണം" പ്ര​ദീ​പ് ​കു​മാ​ർ​ ​പു​ത്തൂ​ർ,​ ​പ്ര​സി​ഡ​ന്റ്,​ ​ക​ർ​ഷ​ക​ ​സം​ഘം​ ​ചെ​ക്കോ​ട്ടി​ ​ബ​സാ​ർ​ ​യൂ​ണി​റ്റ്