കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്കൂൾ വാർഷികം

Wednesday 11 March 2026 9:59 PM IST

പെരുമ്പാവൂർ: കൂടാലപ്പാട് സെന്റ് ജോർജ് എൽ.പി സ്കൂൾ വാർഷികാഘോഷം കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സിന്ധു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.പോൾ മനയമ്പിള്ളി അദ്ധ്യക്ഷനായി. ഫാ. വർഗീസ് പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് റോജിൻ ചവലക്കാട് എൻഡോവ്മെന്റ് വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ അമ്പിളി ജോഷി, ഷാജു പാപ്പച്ചൻ, ജിയ ജോബി, പി.ടി.എ പ്രസിഡന്റ് ബിജോ ടി എസ്, പ്രധാനാദ്ധ്യാപിക അമ്പിളി ജോസ്, സ്കൂൾ ലീഡർ എൽസ മരിയ റിജോ എന്നിവർ സംസാരിച്ചു. കലാസന്ധ്യ സിനി ആർട്ടിസ്റ്റ് ഷിനിൽ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.