മുതലമട ആയൂർവേദ ഡിസ്‌പെൻസറി ഉദ്ഘാടനം ചെയ്തു

Thursday 12 March 2026 1:17 AM IST
മുതലമട മീങ്കരയിലുളള ഗവ. ആയൂർവേദ ഡിസ്‌പെൻസറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

മുതലമട: മീങ്കരയിലുളള ഗവ. ആയൂർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ്മാൻ ഫണ്ടിൽ 30 ലക്ഷംരൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത്ത് ബാബു, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്.പ്രീയ തുടങ്ങിയവർ മുഖ്യാതിഥികളായി. മുതലമട പഞ്ചായത്ത് പ്രസിഡന്റ് സി.തിരുചന്ദ്രൻ, വൈസ് പ്രസിഡന്റ് അനിത അലൈരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ.സന്തോഷ്, നാഷണൽ ആയുഷ്മാൻ പാലക്കാട് ഡി.പി.എം ഡോ. കെ.എസ്.സുനിത, മുതലമട ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.സിയാവുദീൻ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന ഷാഹുൽ ഹമീദ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.മുഹമ്മദ് മൂസ, പി.സുദേവൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസിയ കാജാഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി എൻ.രാധ, പഞ്ചായത്ത് അംഗങ്ങളായ കെ.സതീഷ്, കെ.വിനേഷ്, ആർ.നന്ദിനി, വി.പ്രിയപ്രദീപ്, വി.പ്രസീത, ആർ.ശാന്ത, എസ്.ശിവരാജ്, കനകം, ഉണ്ണിയമ്മ, കെ.ചന്ദ്രൻ, എം.കറുപ്പൻ, സുനിത മുരുകൻകുട്ടി, ആർ.കാർത്തിക്ക്, വി.പി. ജാഫർ തുടങ്ങിയവർ പങ്കെടുത്തു.