വൺ സ്‌കൂൾ വൺ ഗെയിം പദ്ധതിക്ക് തുടക്കമായി

Thursday 12 March 2026 1:19 AM IST
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗവ.യു.പി സ്‌കൂളിൽ ആരംഭിച്ച ടേബിൾ ടെന്നീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

ചിറ്റൂർ: കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞാമ്പാറ ജി.യു.പി സ്‌കൂളിൽ വൺ സ്‌കൂൾ വൺ ഗെയിം 2025-26 ടേബിൾ ടെന്നിസിന് തുടക്കം കുറിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ടി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പങ്കജവിലോചനൻ അദ്ധ്യക്ഷനായി. പെൺകുട്ടികൾക്കായുള്ള സൈക്കിൾ ക്ലബ്ബിന്റെ ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുസ്ഫിറാ ഷഫീഖ് നിർവഹിച്ചു. കായികാദ്ധ്യാപകനായ എൽ.ഡൊമിനിക് ആരോഗ്യരാജ്, വൈസ് പ്രസിഡന്റ് തങ്കപ്പൻ, പ്രധാനാദ്ധ്യാപകൻ ഉമ്മർ ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി ജയശ്രീ എന്നിവർ സംസാരിച്ചു.