പുസ്തക പ്രകാശനം

Thursday 12 March 2026 12:39 AM IST

പത്തനംതിട്ട : പുസ്തക പ്രസാധന രംഗത്ത് ആശാവഹമല്ലാത്ത പ്രവണതകൾ നിലനിൽക്കുന്നതായി ചലച്ചിത്ര നിരൂപകൻ ഡോ.മധു ഇറവങ്കര പറഞ്ഞു. ലൂമിയർ ബുക്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങളുടെ പ്രകാശനം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ 'അടർന്നത്' , പി.എസ്.മനോജ്കുമാറിന്റെ 'നീർക്കണം' എന്നീ കവിതാസമാഹാരങ്ങളുടെ പ്രകാശനം ഡോ.മധു ഇറവങ്കരയും കവി കെ.രാജഗോപാലും ചേർന്ന് നിർവഹിച്ചു. ലൂമിയർ ലീഗ് പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. സ്മൃതി മുരളീധർ, പാർവതി ഉണ്ണിത്താൻ, ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്.സുരേഷ്, ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.