സ്കൂൾ വാർഷികം ഇന്ന്

Thursday 12 March 2026 12:40 AM IST

കോന്നി : ചെങ്ങറ ജി.സി.എസ് എൽ.പി സ്കൂളിന്റെ 75-ാം മത് വാർഷിക ആഘോഷവും അവാർഡ് വിതരണവും ഇന്ന് രാവിലെ 10ന് നടക്കും. കെ.യു.ജനിഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ശ്യാംകുമാർ പി.എസ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ മോഡി അവാർഡുകൾ വിതരണം ചെയ്യും. എ.ഇ.ഒ അമ്പിളി ഭാസ്കർ, ഗ്രാമപഞ്ചായത്ത് അംഗം അജി മണ്ണിൽ, അനിൽ ചെങ്ങറ, ജോൺ പി മാത്യു, സുരഭി അനിൽ, ലേഖ.ഡി, രമ്യ എം.ആർ എന്നിവർ സംസാരിക്കും.