വിതരണം ചെയ്തു
Thursday 12 March 2026 12:43 AM IST
റാന്നി : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ റാന്നി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തു. ആർത്തവ ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ വളർത്തുന്നതിനും മെൻസ്‌ട്രുവൽ കപ്പുകളുടെ ഉപയോഗം വലിയ മാറ്റങ്ങൾ കൊണ്ടുവരും. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ സ്നേഹ എൽസ ജേക്കബ്, ഹരിത കേരളം മിഷൻ കോർഡിനേറ്റർ ലക്ഷ്മി കോമൾ, അദ്ധ്യാപകരായ അരുണ ദേവി, ശ്രീജയ, ദേവിപ്രിയ എന്നിവർ പങ്കെടുത്തു.