വനിതാദിനാചരണം
Thursday 12 March 2026 12:45 AM IST
പത്തനംതിട്ട : വനിതാദിനത്തോടനുബന്ധിച്ച് എൻ.ടി.യു ജില്ലാ സമിതി പാചക തൊഴിലാളികളെ ആദരിച്ചു. നേതാജി ഹയർസെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി നിർമ്മല വാസുദേവനെ ഹെഡ്മിസ്ട്രസ് ശ്രീലത.സി ആദരിച്ചു. ജില്ലാ അദ്ധ്യക്ഷൻ സനൽ കുമാർ.ജി ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി മനോജ് ബി, ജനറൽ സെക്രട്ടറി സുധീഷ് എസ് എന്നിവർ പങ്കെടുത്തു. ഉപജില്ലകളിൽ എ.കെ.സജീവ്, ശ്രീലേഖ.കെ, അനുരാഗ്.എൻ, ബിജിലി എം.പി, ജ്യോതി ജി.നായർ, രതീഷ് ആർ.നായർ, അഞ്ജു എം.എം, ഡോ.ഹരിലാൽ.കെ, ശോഭ.ആർ, ഡോ.രമേഷ്.ആർ, ജ്യോതിഷ് വി.പിള്ള, മനോജ് കുമാർ.എൻ എന്നിവർ നേതൃത്വം നൽകി.