പി.എസ്.സി അറിയിപ്പുകൾ

Thursday 12 March 2026 12:12 AM IST

അഭിമുഖം  കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളംമീഡിയം) (കാറ്റഗറി നമ്പർ 602/2024) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 16നും ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്കുളള ആദ്യഘട്ട അഭിമുഖം 17, 18 തീയതികളിലും പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയിലേക്ക് 16, 17, 18, 25, 26, 27 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.1.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

 സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഫിസിക്‌സ് (സീനിയർ) (കാറ്റഗറി നമ്പർ 507/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 177/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 18, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും കോഴിക്കോട്, എറണാകുളം ജില്ലാ/മേഖലാ ഓഫീസുകളിലും നടത്തും.

വിവരണാത്മക പരീക്ഷ  കെ.എസ്.ഇ.ബിയിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ (കാറ്റഗറി നമ്പർ 191/2024) തസ്തികയിലേക്ക് മാർച്ച് 23 ന് രാവിലെ 9.30 മുതൽ 11.50 വരെയും (പേപ്പർ 1) ഉച്ചയ്ക്ക് 1.30 മുതൽ 04.50 വരെയും (പേപ്പർ 2) വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം