പെൻഷണേഴ്സ് അസോ. ജീവിത സമര യാത്ര

Thursday 12 March 2026 12:43 AM IST

കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തുന്ന ജീവിത സമര യാത്രയുടെ ഭാഗമായി സംഘടനാ ജനറൽ സെക്രട്ടറി ടി. എസ്. സലിം നയിക്കുന്ന ദക്ഷിണ മേഖല ജാഥയ്ക്ക് ഇന്ന് ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകുമെന്ന് ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻ കുമാർ, സെക്രട്ടറി എൻ സോമൻ പിള്ള എന്നിവർ അറിയിച്ചു. ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല രാവിലെ 9ന് ജാഥ ഉദ്ഘാടനം ചെയ്യും. 10.30ന് കൊട്ടാരക്കര സിവിൽ സ്റ്റേഷന് മുന്നിൽ അഡ്വ. ഐഷാ പോറ്റി, 11.30നു കുണ്ടറ മുക്കടയിൽ കെ.പി.സി.സി വർക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. വിഷ്ണുനാഥ്, ശാസ്താംകോട്ട ജംഗ്ഷനിൽ ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ, കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചിന്നക്കടയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും.