കടക്കെണി വിമോചന മുന്നണി കൺവെൻഷൻ

Thursday 12 March 2026 12:44 AM IST

കൊല്ലം: കടക്കെണി വിമോചന മുന്നണി (കെ.വി​.എം) കൊല്ലം ജില്ലാ കൺവെൻഷൻ 15ന് വൈകി​ട്ട് 3ന് കൊല്ലം ബീച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി​. ദേവരാജൻ മുഖ്യാതി​ഥി​യാവും. ജില്ലാ പ്രോഗ്രാം കൺവീനർ എസ്. സുചിത്ര അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ആരുഷ്, പെരുമൺ ഷാജി, ദാസൻ ബർണാട് എന്നിവർ സംസാരിക്കും. കവിയും സാഹിത്യകാരനുമായ ആസാദ് ആശിർവാദ്, ചലച്ചിത്ര പിന്നണി ഗായകൻ ഡോ. ആശ്രാമം ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ സംസാരി​ക്കും.

ബാങ്ക് വായ്‌പയെടുത്ത് ജപ്‌തി നോട്ടീസ് ലഭിച്ചവർ, വീടും സ്ഥലവും നഷ്ടപ്പെട്ടവർ, മറ്റ് ബാങ്ക് നടപടികൾ നേരിടുന്നവർ എന്നിവർ കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ജില്ലാ കൺവീനർ അറി​യി​ച്ചു. ഫോൺ​: സുചിത്ര (9947188612), പെരുമൺ ഷാജി (9645115173)