കാർഷിക സെമിനാർ

Thursday 12 March 2026 12:45 AM IST

ചവറ: ചവറ ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസർ ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം ക്യൂ. 1755 ആഭിമുഖ്യത്തിൽ ചവറ തെക്കുഭാഗത്ത് ഏകദിന കാർഷിക ശില്പശാല സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ. സി.ആർ. സുഗതൾ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൽ. ജസ്റ്റസ് സ്വാഗതവും സെക്രട്ടറി എസ്. സന്തോഷ് നന്ദിയുംപറഞ്ഞു. വി.ജി. കണ്ണൻ (മാർക്കറ്റ് ഫെഡ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ), എം.കെ.പി മാവിലായി (ഡോ. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കൺസൾട്ടന്റ്) എന്നിവർ കാർഷിക മേഖലയിലെ വിവിധ കൃഷിരീതികളെക്കുറിച്ച് ക്ലാസെടുത്തു.