വനിത ദിനാഘോഷം
Thursday 12 March 2026 12:45 AM IST
കൊട്ടിയം: ഉമയനല്ലൂർ ഹനീഫ കുഞ്ഞ് മെമ്മോറിയൽ കോളേജ് ഒഫ് എഡ്യുക്കേഷനിൽ നടന്ന വനിതാ ദിനാഘോഷം ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പലും മുൻ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറുമായ ഡോ. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. ഹനീഫ കുഞ്ഞ് മെമ്മോറിയൽ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ജനാബ് അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ശിവപ്രിയ സ്വാഗതം പറഞ്ഞു. മാനേജിംഗ് ഡയറക്ടർ എ.കെ. നൗഫൽ, പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നടരാജൻ, വൈസ് പ്രിൻസിപ്പൽ മിനിമോൾ ജസ്റ്റസ്, അദ്ധ്യാപികമാർ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. തുടർന്ന് ബി.എഡ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.