പച്ചക്കറി കൃഷിക്ക് ഭൂമി വൃത്തിയാക്കൽ

Thursday 12 March 2026 12:46 AM IST
പച്ചക്കറി കൃഷിക്കുള്ള ഭൂമി വൃത്തിയാക്കൽ നഗരസഭാ ചെയർപേഴ്സൺ പി.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര കൈത്തറി നെയ്ത്തു വ്യാവസായ സഹകരണ സംഘത്തിൽ തരിശ്ശായി കിടക്കുന്ന ഭൂമിയിൽ കരുനാഗപ്പള്ളി നഗരസഭ പച്ചക്കറി കൃഷി നടത്തുന്നു. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഭൂമി നിരപ്പാക്കൽ പരിപാടിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി.സോമരാജൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് പാർത്ഥസാരഥി അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. മോഹൻദാസ്, മുനമ്പത്ത് ഗഫൂർ, പി.രാജു, ആശാ അനിൽ, കൗൺസിലർമാരായ സിംലാൽ, ബേബി ജസ്ന, നഗരസഭ സെക്രട്ടറി സന്ദീപ് കുമാർ, എൻജിനീയർ ബിജു, സംഘം സെക്രട്ടറി സിനി മുഹമ്മദ്, സി.ഡി.എസ്.ചെയർപേഴ്സൺ ഇന്ദുലേഖ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് ആർ. രവി സ്വാഗതവും അയ്യൻകാളി തൊഴിൽ ഉറപ്പ് കോ - ഓർഡിനേറ്റർ അമൃത നന്ദിയും പറഞ്ഞു.