രജിസ്റ്രർ വിവാഹ സർട്ടിഫിക്കറ്റിൽ ദമ്പതികളുടെ ഫോട്ടോ
Thursday 12 March 2026 1:16 AM IST
തിരുവനന്തപുരം: രജിസ്റ്രർ വിവാഹ സർട്ടിഫിക്കറ്റിൽ ദമ്പതികളുടെ ഫോട്ടോ കൂടി ഇനി മുതൽ ചേർക്കും. രജിസ്ട്രേഷൻ വകുപ്പിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷൻ നടപടിക്രമം പുതുക്കിക്കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. നേരത്തെ വിവാഹ സർട്ടിഫിക്കറ്റിൽ ദമ്പതികളുടെ ഫോട്ടോ പതിക്കുമായിരുന്നില്ല. ഇത് വിദേശ എംബസികളിലും മറ്റും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പ്രവാസികളുടെ പരാതിയിലാണിത്.