നിയമസഭാ തിരഞ്ഞെടുപ്പ്: ക്രമീകരണങ്ങളുമായി കമീഷൻ
Thursday 12 March 2026 1:23 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള അധിക ജോലികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. താൽകാലിക വിഭാഗങ്ങളും അഡീഷണൽ സി.ഇ.ഒമാരെ നിയമിച്ചുമാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, മീഡിയ വിഭാഗത്തിൽ പി. ബി. നൂഹ്, തിരഞ്ഞെടുപ്പ് ധനവിനിയോഗം, ഐ.ടി വിഭാഗത്തിൽ ജെറോമിക് ജോർജ് എന്നിവരെ നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതുവരെ ക്രമീകരണം നിലവിലുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.